ബജാജ്-ട്രയംഫ് കൂട്ടുകെട്ടിലെ ആദ്യ ബൈക്ക് പിറന്നു; മത്സരിക്കാനെത്തുന്നത് മീറ്റിയോറുമായി

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജും ബ്രിട്ടീഷ് സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ട്രയംഫും തമ്മിലുള്ള കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ്. ഈ കൂട്ടുകെട്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള ആദ്യ മോട്ടോര്‍ സൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സ്‌ക്രാംബ്ലര്‍ ഡിസൈനിലുള്ള മോട്ടോര്‍ സൈക്കിളാണ് ഇരുകമ്പനികളും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വൃത്താകൃതിയിലുള്ള പെട്രോള്‍ ടാങ്ക്, റൗണ്ട് ഹെഡ്‌ലാമ്പ്, ഹെഡ്‌ലൈറ്റിന് പിന്നിലായി നല്‍കിയിട്ടുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ, വില്‍ഡ് ഷീല്‍ഡ് എന്നിവയാണ് ഈ ബൈക്കിന്റെ ഡിസൈനുകള്‍. കെ.ടി.എം. ബൈക്കിനോട് വിദൂര സാമ്യം ഡിസൈനില്‍ കാണം.
ബജാജ്-ട്രയംഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആദ്യ ബൈക്കിന്റെ പ്രോട്ടോ ടൈപ്പ് മോഡല്‍ കഴിഞ്ഞ വര്‍ഷം ഇരുകമ്പനികളും ചേര്‍ന്ന് പ്രദര്‍ശനത്തിന് എത്തിച്ചിരുന്നു. 2022-ല്‍ ഈ ബൈക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും ഇത് 2023-ലേക്ക് നീണ്ടേക്കുമെന്നും ഇരു കമ്പനികളും അറിയിച്ചിരുന്നു.
ട്രയംഫ് ബ്രാന്റിന്റെ കീഴില്‍ ആഗോള വിപണിയില്‍ മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിക്കുന്നതിനാണ് ഇരു കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്. 250 സി.സി. മുതല്‍ 700 സി.സി. വരെ ശേഷിയുള്ള ബൈക്കുകളുടെ നിര്‍മാണമാണ് ഈ കൂട്ടുകെട്ടില്‍ നടക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് എന്‍ട്രി ലെവല്‍ ബൈക്ക് നിരത്തുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ട്രയംഫിന്റെ പ്രധാന നേട്ടം.
ട്രയംഫ് നിലവില്‍ 675 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റിയയയ്ക്കുന്നുണ്ട്. ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: New Bajaj-Triumph Motorcycle Spied in first time, Bajaj-Triumph
Content Highlights: