സ്കൂട്ടർ വിൽപ്പനയിൽ റെക്കോർഡ്; സെപ്റ്റംബറിൽ വിറ്റത് 9.95 ലക്ഷം യൂണിറ്റുകൾ, ഇലക്ട്രിക്കിലും മുന്നേറ്റം

റെക്കോർഡിട്ട് രാജ്യത്തെ സ്കൂട്ടർ വിപണി. ഇതുവരെ നടന്നൽവെച്ച് ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പന 2026 സെപ്റ്റംബറിൽ രേഖപ്പെടുത്തി. ആകെ 9,95,576 സ്കൂട്ടറുകളാണ് ഒറ്റ മാസത്തിൽ വിറ്റഴിക്കപ്പെട്ടത്. 2025 സെപ്റ്റംബറിൽ വിറ്റഴിച്ച 7,42,602 യൂണിറ്റുകളെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വലിയ വർധനയാണ് ഉണ്ടായത്.
2026 ഓഗസ്റ്റിൽ സ്ഥാപിച്ച 8,55,715 യൂണിറ്റുകൾ എന്ന മുൻ പ്രതിമാസ റെക്കോർഡും ഭേദിക്കപ്പെട്ടു. 10 ലക്ഷം എന്ന നാഴികക്കല്ല് വെറും 4,42,4 യൂണിറ്റുകൾ മാത്രം അകലെയാണ് എന്നതാണ് ശ്രദ്ധേയം. 3,83,035 യൂണിറ്റുകളുമായി ഹോണ്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ 2,77,115 യൂണിറ്റുകളുമായി ടിവിഎസ് ആണ്.
സുസുക്കിയും ഹീറോ മോട്ടോകോർപ്പും ആദ്യ നാല് സ്ഥാനങ്ങളിൽ ഇടംനേടി, യഥാക്രമം 1,06,274 യൂണിറ്റുകളും 96,254 യൂണിറ്റുകളും വിറ്റഴിച്ചു.
ഇലക്ട്രിക് സ്കൂട്ടറുകൾ മുന്നേറുന്നു
ഇലക്ട്രിക് സെഗ്മെന്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സെപ്റ്റംബറിൽ 1,86,692 സ്കൂട്ടറുകൾ വിറ്റഴിച്ചു. - വാർഷികാടിസ്ഥാനത്തിൽ 68 ശതമാനം വർദ്ധനവ് ഈ രംഗത്തുണ്ടായി. ഇലക്ട്രിക് സ്കൂട്ടറുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മാസമാണിത്. 2026 ആഗസ്റ്റിൽ 1,88,714 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു.
ഇവി വിൽപ്പനയിൽ ടിവിഎസ് മുന്നിലെത്തി. ഐക്യൂബ് (iQube), ഓർബിറ്റർ (Orbiter) എന്നീ മോഡലുകൾ ചേർന്ന് 62,347 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. ഹീറോ മോട്ടോകോർപ്പിന്റെ വിഡ (Vida) ശ്രേണി 28,962 യൂണിറ്റുകൾ വിറ്റഴിച്ചു (88 ശതമാനം വർധന). ബജാജിന്റെ ചേതക് 28,862 യൂണിറ്റുകളും വിറ്റഴിച്ചു. അവരും 88 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏഥർ എനർജി 30,121 യൂണിറ്റുകൾ വിതരണം ചെയ്തു (20 ശതമാനം വർധന).
Content Highlights: Indian scooter dispatches hit a record 9,95,576 units in September 2026, up 34 percent year-on-year., Honda and TVS led the market, capturing about two-thirds of total dispatches., Electric scooter dispatches surged 68 percent year-on-year to reach 1,86,692 units., April-September scooter dispatches crossed 48.2 lakh units, showing consistent 29 percent growth.