'കൊഞ്ഞനം കുത്തുന്ന നായിക മലയാളത്തിലെ കാണൂ,റൈഫിൾ ക്ലബിൻ്റെ വിശേഷങ്ങളുമായി താരങ്ങൾ
ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബിലൂടെ മറ്റൊരു ശക്തമായ കഥാപാത്രമായി എത്തുകയാണ് മലയാളത്തിൻ്റെ ആക്ഷൻ ക്വീൻ വാണി വിശ്വനാഥ്. റൈഫിൾ ക്ലബിൻ്റെ വിശേഷങ്ങളുമായി വാണിക്കൊപ്പം ദര്‍ശന രാജേന്ദ്രനും ഉണ്ണിമായയും ചേരുന്നു.
'ഞാനൊരു 125 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട്, പക്ഷെ ഇതുപോലെ ആഘോഷിച്ച മറ്റൊരു സെറ്റ് ഇല്ല...' വാണി പറയുന്നു. 'സംവിധായകരെ തടഞ്ഞിട്ട് നടക്കാന്‍ പറ്റാത്ത സെറ്റ് ആയിരുന്നു റൈഫിള്‍ ക്ലബിന്റേത്. അനുരാഗ് കശ്യപ്, സെന്ന ഹെഗ്‌ഡെ, ദിലീഷ് പോത്തന്‍, നടേഷ്, തുടങ്ങി ഒരുപാട് ഫിലിം മേയ്‌ക്കേഴ്സ് സിനിമയുടെ ഭാഗമാണ്. മറ്റൊരു പ്രധാന ആകര്‍ഷണം ഹനുമാന്‍ കൈന്‍ഡ് ആണ്. പല പ്രായത്തിലുള്ള പല വിഭാഗങ്ങളില്‍ കഴിവ് തെളിയിച്ച ഇവരെല്ലാം ഒരു കുടുംബം പോലെ കഴിഞ്ഞ സെറ്റ് ആയിരുന്നു ഇത്'-ഉണ്ണിമായ പറയുന്നു.
'മലയാള സിനിമയുടെ ഭാഗമായത് എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. ഇവിടെ ആയതുകൊണ്ട് മാത്രമാണ് എനിക്ക് ഇത്രയധികം കഥാപാത്രങ്ങളെ ചെയ്യാന്‍ സാധിച്ചത്. നയിക ഇങ്ങനെ ആയിരിക്കണം എന്ന ഒരു കാഴ്ചപ്പാട് ഇവിടെ ഇല്ല .അതുകൊണ്ട് തന്നെ നായിക ആകാന്‍ ഏതെങ്കിലും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറേണ്ടി വന്നിട്ടില്ല' .ദര്‍ശന പറയുന്നു
Content Highlights: Interview with team rifle club