ജയരാജ് വാര്യർ നായകനാകുന്ന എഐ സഹായത്തോടെയുള്ള ചിത്രം, 'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് പുറത്ത്

#മൂവി ഡെസ്ക്
'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് | ഫോട്ടോ: അറേഞ്ച്ഡ്
'പ്രശാന്തേട്ടന്റെ മീശ' ഫസ്റ്റ് ലുക്ക് | ഫോട്ടോ: അറേഞ്ച്ഡ്

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യർ നായകനാകുന്നു. താരത്തെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന പ്രശാന്തേട്ടന്റെ മീശ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.

ഗാനരചന -സത്യചന്ദ്രൻ പൊയിൽക്കാവ്, സംഗീതം -നിഖിൽ മോഹൻ, എഡിറ്റിംഗ് കൺസൾട്ടൻ്റ് -രതിൻ രാധാകൃഷ്ണൻ, എഡിറ്റർ -ഹേമന്ത് കുമാർ, സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ് -വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി -രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത, അസോസിയേറ്റ് ക്രിയേറ്റർ -അൻസാർ അലി, ഡിസൈൻ -നിഥിൻ, പി ആർ ഒ-എ.എസ്. ദിനേശ്.

Content Highlights: Jayaraj Warrier plays the lead role in Prashantetante Meesa, Directed by Sreejith Poilkavu using AI technology, Based on a story by Mansoor Palloor, Produced by Dr. Mathew Samuel under Sams Productions