വളവനാട് പെരുമന ജങ്ഷൻ പ്രദേശത്ത് കക്കൂസ് മാലിന്യംതള്ളുന്നു

കലവൂർ : വളവനാട് പെരുമന ജങ്ഷന്റെ പരിസരപ്രദേശങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പെരുമന ജങ്ഷനു വടക്കുവശം മാരാരിക്കുളത്തേക്കു പോകുന്ന റോഡരികിലെ പുരയിടത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
ഇവിടം സ്ഥിരമായി മാലിന്യവണ്ടിയിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം നിക്ഷേപിക്കാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. വളർകാട് പ്രദേശത്തും കക്കൂസ് മാലിന്യം തള്ളുന്നതു പതിവാണ്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് തെരുവുവിളക്കുകൾ കത്താത്തത് മാലിന്യ നിക്ഷേപകർക്ക് സഹായമാണെന്ന് ജാഗ്രത റെസിഡെൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. പോലീസും പഞ്ചായത്തധികൃതരും ഈ പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജാഗ്രത റെസിഡെൻറ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. ജയസേനനും സെക്രട്ടറി എൻ.ആർ സത്യപ്രകാശും അറിയിച്ചു.
Content Highlights: Residents of Valavanad protest against regular septage waste dumping near Perumana Junction and warn authorities of agitation if no action is taken.