അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും നടത്തി

ചേർത്തല: ബാലസാഹിത്യകാരനായിരുന്ന ഉല്ലല ബാബുവിന്റെ രണ്ടാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഉല്ലല ബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും നടത്തി. പി. പ്രസാദ് എം.എൽ. എ. ഉദ്ഘാടനം ചെയ്തു. ഉല്ലല ബാബു ബാലസാഹിത്യ പുരസ്‌കാരം പി.കെ. റാണിക്ക് അദ്ദേഹം സമ്മാനിച്ചു. ചേർത്തല എൻ.എസ്.എസ്. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ പിറവി സാഹിത്യവേദി പ്രസിഡന്റ് കാവ്യദാസ് ചേർത്തല അധ്യക്ഷനായി. മുൻ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കായി സംഘടിപ്പിച്ച കഥാരചന, ചിത്രരചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭാ ചെയർപേഴ്‌സൺ എസ്. സോബിൻ വിതരണം ചെയ്തു. ബാലസാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നഗരസഭാ കൗൺസിലർ ആശാ മുകേഷ്, അരുൺ ബാബു വാറുകാട്ട്, ചേർത്തല രാജൻ, ജി.വി. പണിക്കർ ഇന്ദീവരം, വെട്ടയ്ക്കൽ മജീദ്, ബേബി തോമസ്, ശർമിളാ ശെൽവരാജ്, വിനയകുമാർ തുറവൂർ, കെ.പി. സുരേഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
Content Highlights: The Ullala Babu memorial meeting and children's literature award presentation were held in Cherthala, inaugurated by MLA P. Prasad.