‘സൺഡേയ്സ് ഓൺ സൈക്കിൾസ്’ സൈക്കിൾ റാലി നടത്തി

മാന്നാർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്കരണവും ലക്ഷ്യമിട്ട് ‘സൺഡേയ്സ് ഓൺ സൈക്കിൾസ്’ സൈക്കിൾ റാലി മാന്നാറിൽ നടന്നു. കേന്ദ്ര സർക്കാരിന്റെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി കേരള പോലീസും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
മാന്നാർ പോലീസിന്റെ നേതൃത്വത്തിൽ കുട്ടമ്പേരൂർ എസ്.കെ.വി. ഹൈസ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കെഡേറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൈക്കിൾ റാലി സ്റ്റോർ ജങ്ഷനിൽ മാന്നാർ പോലീസ് എസ്.എച്ച്.ഒ. അനന്തു ഉദ്ഘാടനം ചെയ്തു. എസ്.ഐ. പ്രേംജിത്ത്, എ.എസ്.ഐ. രാജീവ്, സി.പി.ഒ. സുമേഷ്, അധ്യാപകൻ ശങ്കരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
മാന്നാർ സ്റ്റോർ ജങ്ഷനിൽനിന്നു തുടങ്ങിയ സൈക്കിൾ റാലി പരുമലക്കടവിൽ എത്തി പോലീസ് സ്റ്റേഷനിൽ സമാപിച്ചു. 2024 ഡിസംബറിൽ ആരംഭിച്ച ഈ ദേശീയ കാംപെയ്ന്റെ 100-ാം പതിപ്പായിരുന്നു ഈ ഞായറാഴ്ച.
Content Highlights: Mannar Police organized the Sundays on Cycles rally under the Fit India Movement to promote a healthy lifestyle and anti-drug awareness.