മുഹമ്മദ് മിലാദിനെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആദരിച്ചു

ചാരുംമൂട്: സൈക്കിൾ വാങ്ങാനായി സമ്പാദ്യക്കുടുക്കയിൽ സ്വരുക്കൂട്ടിവെച്ച പണം എസ്.എം.എ. രോഗം ബാധിച്ച മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നൽകി മാതൃകയായ മുഹമ്മദ് മിലാദിനെ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആദരിച്ചു.
ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാംസമാജം എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് മിലാദ്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ മിലാദിന്റെ വീട്ടിലെത്തി ആദരവും സ്നേഹസമ്മാനങ്ങളും കൈമാറി.
എ.ഐ.സി.സി. എസ്.സി. വിഭാഗം കോർഡിനേറ്റർ അഡ്വ. മുത്താര രാജ്, രാജൻ പൈനുംമൂട്ടിൽ, ബി. അബു, സജീവ് പൈനുംമൂട്ടിൽ, ഷാജി ഖാൻ, ഷൈനി ഷൈനാസ്, ഷീജാ ഷാജി, സുജാത, ജലാൽ, നിസാർ തച്ചിലേത്ത് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: The Oommen Chandy Foundation honoured young Muhammed Milad for donating his bicycle savings to children with SMA.