പോലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ചുമുറിച്ചു; പ്രതി റിമാൻഡിൽ

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ചുമുറിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കന്യാകുമാരി സ്വദേശി വിജുവിനെ (38) ആണ് കോടതി റിമാൻഡു ചെയ്തത്. ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ കഴിഞ്ഞദിവസമാണ് സംഭവം.
സ്റ്റാൻഡിൽ യാത്രക്കാർക്കു ശല്യമുണ്ടാക്കിയ ഇയാളെ തടയാൻ ശ്രമിച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ വി.വി. ഹരിയുടെ വലതു കൈവിരലാണ് കടിച്ചുമുറിച്ചത്. എസ്.ഐ.മാരായ ചന്ദ്രബാബു, സാലിമോൻ, സി.പി.ഒ. അനുരാഗ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Man who bitbit and injured finger of police officer remanded. Alappuzha