വെട്ടിക്കോട് നാഗരാജാ ക്ഷേത്രത്തിൽ ആയില്യം എഴുന്നള്ളത്ത് ഇന്ന്

ചാരുംമൂട് : ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജസ്വാമീ ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യം ഉത്സവം തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് മൂന്നിനാണ് പ്രധാന ചടങ്ങായ നാഗരാജാവിന്റെ എഴുന്നള്ളത്ത്. പൂയ്യം ദിനമായിരുന്ന ഞായറാഴ്ച വൈകീട്ടത്തെ ദീപാരാധന തൊഴാൻ ഭക്തജനത്തിരക്കായിരുന്നു.

തിങ്കളാഴ്ച രാവിലെ അഞ്ചിന് നിർമാല്യ ദർശനം, ഏഴിന് അഷ്ടപദി, ഒൻപതിനു നാഗസ്വരക്കച്ചേരി, ആറിന് അത്താഴപൂജ, ഏഴിന് സർപ്പബലി എന്നിവയും നടക്കും. ചൊവ്വാഴ്ച രാവിലെ ശുദ്ധിക്രിയകൾ, ക്ഷേത്രാചാരച്ചടങ്ങുകൾ എന്നിവയോടെ ആയില്യം ഉത്സവച്ചടങ്ങുകൾ സമാപിക്കും. എട്ടിനു രാവിലെ ആഗമസർപ്പക്കാവിൽ നൂറുംപാലും നടക്കും.