അമ്പലപ്പുഴയിൽ ആഴിപൂജ തുടങ്ങി

അമ്പലപ്പുഴ : അമ്പലപ്പുഴ പേട്ടസംഘത്തിന്റെ ശബരിമല തീർഥാടനത്തിനു മുന്നോടിയായുള്ള പ്രധാന ചടങ്ങുകളിലൊന്നായ ആഴിപൂജ തുടങ്ങി. ശനിയാഴ്ച ആമയിട ചൈത്രത്തിലാണ് ഇക്കൊല്ലത്തെ ആദ്യത്തെ ആഴിപൂജ നടന്നത്. രണ്ടാമത്തെ ആഴിപൂജ 25-ന് മുഹമ്മ ചീരപ്പൻചിറ കളരിയിൽ നടക്കും.

അമ്പലപ്പുഴയിലും സമീപപ്രദേശത്തുമുള്ള ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി 17 ആഴിപൂജകളും യാത്രാവേളയിൽ മണിമലക്കാവ് ദേവീക്ഷേത്രത്തിലും പേട്ടതുള്ളലിനുശേഷം എരുമേലിക്ഷേത്രത്തിലും തീർഥാടനത്തിനു സമാപനംകുറിച്ച് സന്നിധാനത്തും ആഴിപൂജ നടക്കും.

ഇനിയുള്ള ആഴിപൂജകൾ :നവംബർ 25-ന് മുഹമ്മ ചീരപ്പൻചിറ കളരി, 28-ന് അമ്പലപ്പുഴ ആമയിട വെളുത്തേടത്തുപറമ്പ് ശ്രീനിലയത്തിൽ ശശിധരൻപിള്ളയുടെ വസതി, ഡിസംബർ ഒൻപത്-കാക്കാഴം പുതുക്കുളങ്ങര ഭഗവതീക്ഷേത്രം, 12-കോമന മല്ലശ്ശേരി മഹാദേവക്ഷേത്രം, 13-നീർക്കുന്നം തേവരുനട ശങ്കരനാരായണമൂർത്തീക്ഷേത്രം, 16-പുറക്കാട് മുരുക്കുവേലി ഭഗവതീക്ഷേത്രം, 17-അമ്പലപ്പുഴ കോമന വടക്കേടം സത്യന്റെ വസതി, 18-ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രം, 19-അമ്പലപ്പുഴ അടിമന ഭദ്രകാളീക്ഷേത്രം, 20-കരൂർ പനയന്നാർകാവ് ദേവീക്ഷേത്രം, 21-കോമന ഭൈരവസ്വാമീക്ഷേത്രം, 22-അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം, 23-കാക്കാഴം കായിപ്പിള്ളി ദേവീക്ഷേത്രം, 24-കരൂർ കോവിൽപറമ്പ് ശങ്കരനാരായണസ്വാമീക്ഷേത്രം, 25-കാക്കാഴം പള്ളിക്കാവ് ദേവീക്ഷേത്രം, 26-കരൂർ കാഞ്ഞൂർമഠം വനദുർദാദേവീക്ഷേത്രം, 2027 ജനുവരി ഒൻപത്-മണിമലക്കാവ് ദേവീക്ഷേത്രം.