കേരളപ്പിറവിദിനം ആചരിച്ചു

കായംകുളം : നളന്ദ കലാസാംസ്‌കാരികവേദി ഗ്രന്ഥശാല നടത്തിയ കേരളപ്പിറവി ദിനാചരണവും വയലാർ അനുസ്മരണവും ഗ്രന്ഥശാലാ പ്രസിഡന്റ് ജി. സദാശിവൻ ഉദ്ഘാടനംചെയ്തു.

സെക്രട്ടറി പ്രഭാഷ് പാലാഴി, പത്തിയൂർ വിശ്വൻ, പ്രദീപ് അച്ചൂസ്, ശശികുമാരൻപിള്ള, ശ്രീകുമാർ ശ്രീധരീയം, ഭാഗ്യലക്ഷ്മി, കെ.ജി. ബിജു, പി. രൂപേഷ്, ഗോപിക എന്നിവർ പ്രസംഗിച്ചു.

മുതുകുളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുതുകുളം ബ്ലോക്ക് കമ്മിറ്റി കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷവും മാതൃഭാഷാ ദിനാചരണവും നടത്തി. യൂണിയൻ ബ്ലോക്ക് കമ്മിറ്റിയംഗവും ഭാഷാഗവേഷകനുമായ ഡോ.കെ. ശിശുപാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ അധ്യക്ഷനായി.

ബ്ലോക്ക് സെക്രട്ടറി പത്തിയൂർ ശ്രീകുമാർ, വൈസ് പ്രസിഡന്റുമാരായ ജി. ചന്ദ്രഭാനു, പുതുപ്പള്ളി സെയ്ദ്, ജോ. സെക്രട്ടറി ഡോ. ബി. ഗോപകുമാർ, ട്രഷറർ എം. രാജഗോപാൽ, ലതാ സി. മംഗലത്ത് എന്നിവർ സംസാരിച്ചു.