ദൈവത്തിന്റെ ദാനങ്ങൾ സഹജീവികൾക്കായി പകുത്തുനൽകണം -പരിശുദ്ധ കാതോലിക്ക ബാവ

മാന്നാർ : ദൈവം നൽകുന്ന അനുഗ്രഹങ്ങൾ സഹജീവികൾക്കായി പകുത്തുനൽകാൻ ഏവർക്കും സാധിക്കണമെന്നും മറ്റുള്ളവർക്കു നന്മചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുതെന്നും പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു. പരുമല പെരുന്നാളിനോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ നടത്തിയ വിവാഹ സഹായധന വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രസിഡന്റ് യൂഹാനോൻ മാർ പോളി കാർപ്പോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി.
അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യസന്ദേശം നൽകി. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ എ.കെ. ജോസഫ്, സമിതിയംഗങ്ങളായ റവ. ജോസഫ് ശമുവേൽ കോർ എപ്പിസ്കോപ്പ, ഫാ.ഡോ. ഗീവർഗീസ് വെട്ടിക്കുന്നേൽ, ജോൺ കെ. മാത്യു, അലക്സ് മണപ്പുറം, സാമുവേൽ തോമസ്, പി.ജി. മാത്യു, ജോൺസൺ കല്ലട, ജോൺ ചീരമറ്റം, കുര്യൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
വനിതാ സമാജം സമ്മേളനം നടന്നു
മാന്നാർ : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ബുധനാഴ്ച അഖിലമലങ്കര മർത്തമറിയം വനിതാസമാജം സമ്മേളനം നടന്നു. പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ അമ്മമാർക്ക് വലിയ പങ്കുണ്ടെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.
ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത അധ്യക്ഷനായി. ഡോ. മറിയാ ഉമ്മൻ മുഖ്യസന്ദേശം നൽകി.
ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് അനുഗ്രഹപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, ഫാ. ഫിലിപ്പ് തരകൻ തേവലക്കര, ഫാ.കെ.പി. വർഗീസ്, പ്രൊഫ. മേരി മാത്യു, ലിസി അലക്സ്, വത്സമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.