ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം

മാവേലിക്കര : കോൺഗ്രസ് തഴക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 42-ാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. കെ.പി.സി.സി. നിർവാഹകസമിതിയംഗം കോശി എം. കോശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിൻസ് കാവിൽ അധ്യക്ഷനായി. സെക്രട്ടറി ശശികുമാർ, മുരളി വൃന്ദാവനം, സൂര്യ വിജയകുമാർ, സിംജോ സാമുവൽ, ശ്രീകുമാർ കാവിൽ, വത്സല, ഓമന, ടി. രാജു, മണിക്കുട്ടൻ, ജിജി, റോബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് തെക്കേക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമല അധ്യക്ഷനായി. രാജു പുളിന്തറ, ശാന്തി തോമസ്, മനോഹരൻ ഉണ്ണിത്താൻ, ദിലു ജോർജ്, ജോൺ ഡി. വർഗീസ്, റിനി, രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
തെക്കേക്കര ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ആർ. അജയക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെ. രാമചന്ദ്രക്കുറുപ്പ് അധ്യക്ഷനായി. തമ്പി യോഹന്നാൻ, കുഞ്ഞുകുട്ടി, സുകുമാരൻ, വിജയൻ, പ്രമോദ് വിജയൻ, ജോയി, ശരത് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള എൻ.ജി.ഒ. അസോസിയേഷൻ മാവേലിക്കര ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം കെ.സി.ആർ. തമ്പി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജോൺ പൗലോസ് അധ്യക്ഷനായി. സെക്രട്ടറി എസ്. പ്രദീപ്കുമാർ, രാധാകൃഷ്ണൻ തൂമ്പിനാത്ത്, കുമാരി വീണ, ദിലു തുടങ്ങിയവർ പ്രസംഗിച്ചു.