വലിയകുളങ്ങരയിൽ കെ.എസ്.കെ.ടി.യു. സമരം നടത്തി

അപകടനിലയിലായ ജലസംഭരണി പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. കാർത്തികപ്പള്ളി മേഖല കമ്മറ്റി നടത്തിയ സമരം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ ഉദ്ഘാടനം ചെയ്യുന്നു
അപകടനിലയിലായ ജലസംഭരണി പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. കാർത്തികപ്പള്ളി മേഖല കമ്മറ്റി നടത്തിയ സമരം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കാർത്തികപ്പള്ളി വലിയകുളങ്ങയിൽ അപകടനിലയിലുള്ള ജലസംഭരണി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു. മേഖലാ കമ്മിറ്റി ജനകീയ സമരം നടത്തി. ജല അതോറിറ്റി ഏറെക്കാലമായി ഉപയോഗിക്കാത്ത സംഭരണിയാണിത്. അപകടനിലയിലായിട്ടും പൊളിച്ചുനീക്കാത്തതിലാണു പ്രതിഷേധം.

മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. സുധാകരൻ അധ്യക്ഷതവഹിച്ചു.

കാർത്തികപ്പള്ളി പഞ്ചായത്തംഗങ്ങളായ എസ്. ശോഭ, ബിൻസി അജിത്ത്, എം. ഹരിജിത്ത്, സി.പി.എം. ഏരിയ കമ്മിറ്റിയംഗം ടി.ആർ. വത്സല, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഗോപിനാഥൻ, കെ.എസ്.കെ.ടി.യു. ഏരിയ വൈസ് പ്രസിഡന്റ് കെ.ബി. മനേഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ അജിതാ രവീന്ദ്രൻ, കെ.സി. യശോധരൻ, എൽ. പൂജ, സി. ഷൈലജ, എം. ഉദേഷ്‌ കുമാർ, ബി. ബിന്നി എന്നിവർ സംസാരിച്ചു.

Content Highlights: KSKTU held a protest demanding the demolition of a dangerous abandoned water authority tank at Valiyakulangara in Karthikappally.