‘ശുചിത്വ ചെന്നിത്തല, ആരോഗ്യ ചെന്നിത്തല’ ശുചീകരണ യത്നം തുടങ്ങി

ചെന്നിത്തല: ‘ശുചിത്വ ചെന്നിത്തല, ആരോഗ്യ ചെന്നിത്തല’ എന്ന സന്ദേശവുമായി ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യകേന്ദ്രത്തിലും പരിസരങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യത്നം നടത്തി. ആരോഗ്യവകുപ്പ് ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, പതിനേഴാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ യത്നത്തിൽ പങ്കാളികളായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ബിനുരാജ് ശുചീകരണ യത്നം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജിതാ ദേവരാജൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പ്രിയാ മുരളി, ദീപാ രാജൻ, ശാലിനി, ബിന്ദു പ്രദീപ് എന്നിവർ സംസാരിച്ചു. ശുചിത്വ പഞ്ചായത്തും ആരോഗ്യമുള്ള സമൂഹവും സൃഷ്ടിക്കുന്നതിനായി ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ബിനുരാജ് പറഞ്ഞു.
Content Highlights: Chennithala Thripperumthura Grama Panchayat launched a massive community cleanliness drive at the Family Health Centre premises.