മനുഷ്യരിൽ ഔഷധപ്രതിരോധത്തിന് കാരണമാകുന്നു; മൃഗചികിത്സയ്ക്കുള്ള 34 മരുന്നുകൾ നിരോധിക്കാൻ ശുപാർശ

#എം.കെ. രാജശേഖരൻ
എഐ നിർമിത പ്രതീകാത്മക ചിത്രം
എഐ നിർമിത പ്രതീകാത്മക ചിത്രം

തൃശ്ശൂർ: മൃഗചികിത്സയിൽ ഉപയോഗിക്കുന്ന 34 മരുന്നുകൾ പിൻവലിക്കണമെന്ന് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡിന്റെ(ഡിടിഎബി) ശുപാർശ.

മൃഗങ്ങളിലും പക്ഷികളിലുമുള്ള ഈ മരുന്നുകളുടെ ഉപയോഗം മനുഷ്യരിൽ ഔഷധപ്രതിരോധത്തിന് കാരണമാകുന്നുവെന്ന പഠനത്തെത്തുടർന്നാണ് നടപടി. ആന്റിബയോട്ടിക്കുകളായ സെഫ്‌റ്റോബൈപ്രോൾ, കാർബാപെനെം, മോണോബാക്ടം, ഗ്ലൈക്കോപെപ്‌റ്റൈഡ്‌സ്, ഫിഡാക്‌സോമൈസിൻ തുടങ്ങിയവ പട്ടികയിലുണ്ട്. ഫാവിപിരാവിർ, ഗാലിഡേസിവിർ, ഒസെൽട്ടാമിവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകളും ഇതിൽ ഉൾപ്പെടും.

കൃഷി സംബന്ധമായ വാർത്തകൾ തത്സമയം വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം https://mbi.page.link/agriculture

കാർബോക്സി പെൻസിലിനുകൾ, ബീറ്റ-ലാക്ടമേസ് ചേർന്ന സെഫാലോസ്‌പോറിൻ സംയുക്തങ്ങൾ, ഫോസ്‌ഫോനിക് ആസിഡിൽനിന്നുണ്ടാക്കുന്ന മരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ചും റിപ്പോർട്ടുതേടിയിട്ടുണ്ട്. ഈ മരുന്നുകളുടെ വെറ്ററിനറി ഉപയോഗത്തിന് യൂറോപ്യൻ യൂണിയൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇവ മൃഗചികിത്സയിൽ ഉപയോഗിക്കാൻ അനുമതികൊടുത്തിട്ടില്ല. എന്നാൽ, പലയിടത്തും ഉപയോഗിക്കുന്നുണ്ട്.

Content Highlights: banning 34 veterinary drugs due to human antibiotic resistance concerns