തേയിലയും കാപ്പിയും തേനും 'മെയ്ഡ് ഇൻ കേരള'; കേരള ബ്രാൻഡിൽ പത്ത് ഉത്‌പന്നങ്ങൾകൂടി, തേയില മിശ്രണത്തിൽ വിമർശനം

#ടി.ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: തേയിലയും കാപ്പിയും അടക്കം സംസ്ഥാനത്ത് നിർമിക്കുന്ന പത്ത് ഉത്‌പന്നങ്ങൾ ‌കേരള ബ്രാൻഡിൽ വിപണിയിലെത്തും. സർക്കാർ നിശ്ചയിക്കുന്ന നിലവാരവും നിബന്ധനകളും പാലിക്കുന്ന നിർമാണയൂണിറ്റുകളുടെ ഉത്‌പന്നങ്ങൾ ‘മെയ്ഡ് ഇൻ കേരള’ ലേബലോടെ ആഗോള വിപണിയിലെത്തിക്കാനാണ് നീക്കം.

രണ്ടുവർഷംമുൻപ്‌ വെളിച്ചെണ്ണയ്ക്ക് കേരള ബ്രാൻഡ് മാനദണ്ഡം നിശ്ചയിച്ചിരുന്നു. താലൂക്ക്, സംസ്ഥാനതല സമിതികളുടെ പരിശോധനകൾക്കുശേഷമാണ് ‘കേരള ബ്രാൻഡ്’ അനുവദിക്കുന്നത്. രണ്ടുവർഷത്തേക്കാണ് അനുമതി.

തേയില: 30 ശതമാനം മിശ്രണമാകാം

മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള തേയില മുപ്പതുശതമാനംവരെ കൂട്ടിച്ചേർത്താലും തേയില ബ്ലൻഡിങ് യൂണിറ്റുകൾക്ക് കേരള ബ്രാൻഡ് അനുവദിക്കും. എന്നാൽ, ഇത് വൻകിടക്കാരെ സഹായിക്കാനെന്ന് ആക്ഷേപമുണ്ട്. വൻകിടക്കാർക്കുവേണ്ടി മാനദണ്ഡത്തിൽ വെള്ളംചേർത്താൽ, ചെറുകിട ഉത്‌പാദകർക്ക് ഗുണംകിട്ടില്ലെന്ന് കർഷകപ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ ഉത്‌പാദിപ്പിച്ചതും റോസ്റ്റിങ് അടക്കമുള്ള സംസ്കരണ യൂണിറ്റുകൾ കേളത്തിലുള്ളതുമാണെങ്കിലേ കാപ്പിക്ക് കേരള ബ്രാൻഡ് ലഭിക്കൂ. കുപ്പിവെള്ളം, റബർ ഗ്ലൗസ് തുടങ്ങിയവയ്ക്കും തനത് സ്വന്തം കേരളനിർമിതി നിർബന്ധമാണ്.

Content Highlights: Explore the new `Made in Kerala` brand for tea, coffee, honey, and 10 other products. Learn about quality standards and the controversy surrounding tea blending.