രഞ്ജിത്തിന്റെ വീട്ടില്‍ അടയിരിക്കാന്‍ താറാവ്; വിരിയുമോയെന്ന് ആശങ്ക

രഞ്ജിത്തിന്റെ വീട്ടില്‍ അടയിരിക്കുന്ന താറാവ്
രഞ്ജിത്തിന്റെ വീട്ടില്‍ അടയിരിക്കുന്ന താറാവ്

പതിവുതെറ്റിച്ച് മുട്ടവിരിയിക്കാന്‍ താറാവും അടയിരിക്കും. ഓച്ചിറ മേമന കണ്ടല്ലൂര്‍ തറയില്‍ രഞ്ജിത്ത് രവീന്ദ്രന്റെ (36) താറാവാണ് അടയിരിക്കുന്നത്. ആരെങ്കിലും അടുത്തോട്ടു ചെന്നാല്‍ കൊത്തിയോടിക്കും. അതുകൊണ്ട് രഞ്ജിത്ത് മാത്രമേ അമ്മത്താറാവിന്റെ അടുക്കലേക്ക് പോകുകയുള്ളൂ.

കുട്ടനാടന്‍ ചാരച്ചെമ്പല്ലി ഇനത്തിലുള്ള പത്തു താറാവാണ് ഒരു കൂട്ടിലുള്ളത്. ഇവയിട്ട മുട്ടകള്‍ക്കുമേല്‍ കഴിഞ്ഞ 15 ദിവസമായി അടയിരിക്കുകയാണ് ഈ അമ്മത്താറാവ്. 28 ദിവസം കഴിയുമ്പോള്‍ സാധാരണ മുട്ടകള്‍ വിരിയാറുണ്ട്. പക്ഷേ, താറാവ് അടയിരിക്കുന്നതിനാല്‍ മുട്ടകള്‍ വിരിയുമോയെന്ന് രഞ്ജിത്തിന് ആശങ്കയുണ്ട്.

മസ്‌കവി (പറക്കുന്ന താറാവ്) പത്തെണ്ണവും മൂന്നു വാത്തകളും 15 കോഴികളും ഒരു ജോടി കരിങ്കോഴിയും രഞ്ചിത്തിന്റെ വീട്ടിലുണ്ട്. കൊറോണ കാലമായതിനാല്‍ ഇവയുടെ മുട്ടകളും അലങ്കാര താറാവുകളെയും വിറ്റുകിട്ടുന്ന പണമാണ് രഞ്ചിത്തിന്റെ പ്രധാന വരുമാനം.

കൃഷ്ണപുരം സി.പി.സി.ആര്‍.ഐ., മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് എല്ലാ വര്‍ഷവും പരിശീനം രഞ്ജിത്തിന് കിട്ടുന്നുണ്ട്.

Content Highlights: Duck Eggs Hatching 


 

Content Highlights: