ആവശ്യക്കാര്‍ വാര്‍ത്തയറിഞ്ഞെത്തി; കദളിക്കുലകള്‍ വിറ്റു, അലക്‌സ് ഹാപ്പി

കദളിത്തോട്ടത്തില്‍ ശനിയാഴ്ച നടന്ന വിളവെടുപ്പ്.
കദളിത്തോട്ടത്തില്‍ ശനിയാഴ്ച നടന്ന വിളവെടുപ്പ്.

വടക്കാഞ്ചേരി: 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'കണ്ണീരില്‍ കദളി കൃഷി' എന്ന വാര്‍ത്ത സമൂഹം ഏറ്റെടുത്തു. ഇതോടെ കദളികൃഷിക്കാരനായ മുണ്ടത്തിക്കോട് ഐയ്യങ്കേരി അലക്‌സ് ആഹ്ലാദത്തിലായി.

പാട്ടത്തിനെടുത്ത പത്ത് ഏക്കറില്‍ കൃഷിയിറക്കിയ കദളിക്കായകള്‍ വില്‍ക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അലക്‌സ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കായവില്പന പ്രതിസന്ധിയിലായത്.

'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്ന് പെരിങ്ങണ്ടൂര്‍ സഹകരണബാങ്കിന്റെ ഗ്രീന്‍മൈത്രിയിലേക്ക് ആദ്യ ഓര്‍ഡര്‍ ലഭിച്ചു. വെള്ളാറ്റഞ്ഞൂര്‍ സഹകരണബാങ്കിന്റെ മൊബൈല്‍ പച്ചക്കറി യൂണിറ്റും കായ എടുത്തു. തുടര്‍ന്ന് നിരവധി പേര്‍ ഫോണിലൂടെ ഭഗവാന്റെ നിവേദ്യത്തിനായി കദളി കൃഷി ചെയ്ത കര്‍ഷകനെ കഷ്ടപ്പെടുത്തില്ലെന്ന് അറിയിച്ചു.

തൊഴിലാളികളെയും കൂട്ടി തോട്ടത്തില്‍ പോയി അലക്‌സ് നൂറുകണക്കിന് കുലകള്‍ വെട്ടി വിറ്റു. കിലോയ്ക്ക് 30 രൂപയ്ക്കാണ് വിറ്റത്.

Content Highlights: