മണ്ണിലും ഇൻസ്റ്റയിലും ഹിറ്റാണ് ബബിന്റെ ഫാമിറ്റ്; നെറ്റ് വഴി കൃഷിയിലേക്കിറങ്ങി യുവാക്കൾ

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. അടുത്തറിഞ്ഞാൽ വിട്ടുപോകാനാകാത്ത ആത്മബന്ധമുണ്ടാകും മണ്ണിനോടും മരങ്ങളോടും കൃഷിയോടുമെല്ലാം. അങ്ങനെ പ്രകൃതിയെ അറിഞ്ഞ് മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകരും ഒരു അത്ഭുതം തന്നെയാണ്. ലാഭനഷ്ടങ്ങളുടെയും സാമൂഹിക പരിഗണനയുടെയും തുലാസിൽ അളന്നു തിട്ടപ്പെടുത്തുമ്പോൾ കർഷകന് നഷ്ടങ്ങളും അവഗണനകളും മാത്രമായിരിക്കും ബാക്കി. അങ്ങനെ തലമുറമാറ്റത്തിൽ മണ്ണിനെയും കൃഷിയെയും പാടേ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്ന യുവതലമുറയെ കൃഷിയോട് അടുപ്പിക്കുന്ന ഒരു യുവകർഷകൻ ഇന്ന് ഇൻസ്റ്റഗ്രാമിൽ താരമാണ്. വയനാട് പുൽപ്പള്ളി സ്വദേശിയായ ബബിൻ ഐസക് എന്ന ഈ 29കാരൻ പറയും കൃഷിയാണ് തന്റെ ജീവിതമെന്ന്...
അക്കൗണ്ടിങ്ങിൽ നിന്ന് മുഴുവൻ സമയ കൃഷിയിലേക്ക്
Content Highlights: Discover how Bipin Isaac, a young farmer from Kerala, is using Instagram to connect with and inspire the younger generation about the joys and practices of farming.