കപ്പലിലെ ജോലി വിട്ട് വിറകുപുരയില്‍ കൂണ്‍ കൃഷി, രാഹുല്‍ ഇന്ന് ലക്ഷങ്ങൾ വരുമാനമുള്ള കര്‍ഷകന്‍

ആറ് വര്‍ഷം മര്‍ച്ചന്റ് നേവിയിലെ ജോലി, ഒരു അവധിക്കാലത്ത് അമ്മയെ സഹായിക്കാന്‍ തുടങ്ങിയ കൂണ്‍കൃഷി, അതങ്ങ് വളര്‍ന്നപ്പോള്‍ കപ്പലിലെ ജോലി വിട്ട് മുഴുവന്‍ സമയവും കൂണ്‍ കൃഷിയിലേക്ക്.. കണ്ണൂരുകാരനായ രാഹുല്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് വര്‍ഷം ലക്ഷങ്ങള്‍ വരുമാനമുള്ള , സംസ്ഥാനസര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഒന്നാന്തരമൊരു കൃഷിക്കാരനാണ്. കോവിഡിന് ശേഷം ലോകത്തിന്റെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞപ്പോള്‍ കീഴ്‌മേല്‍ മാറിയത് രാഹുലിന്റെ ജീവിതം കൂടിയാണ്. വീട്ടിലെ കൃഷിയും അടുത്തുള്ള കര്‍ഷകരേയും ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന രാഹുല്‍ പുതിയതായി എന്ത് ചെയ്യാമെന്ന ആലോചനയിലാണ് കൂണ്‍ കൃഷിയുടേയും കൂണില്‍ നിന്നുള്ള മറ്റ് ഉത്പന്നങ്ങളുടേയും കേരളത്തിലെ പ്രചാരകരിലൊരാളായി രാഹുല്‍ മാറിയിരിക്കുന്നത്. ചിപ്പിക്കൂണ്‍,പാൽക്കൂണ്‍ തുടങ്ങിയ വെറൈറ്റികള്‍ മാത്രമല്ല കൂണ്‍ കൃഷി ആരംഭിക്കാനുള്ള വിത്തുകള്‍ മുതല്‍ കൂണില്‍ നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വരെ രാഹുല്‍ തുടക്കമിട്ട മണ്‍സൂണ്‍ മഷ്‌റൂംസ്സ് എന്ന ബ്രാന്‍ഡിലൂടെ ഇന്ന് വിപണിയിലേക്കെത്തുന്നുണ്ട്. കൂണ്‍ കൃഷിയിലൂടെ പുതിയ ജീവിതം പടുത്തുയര്‍ത്തിയ രാഹുല്‍ ഗോവിന്ദ് തന്റെ വിജയഗാഥ പങ്കുവെയ്ക്കുന്നു.
കപ്പലില്‍ നിന്ന് കൂണ്‍ കൃഷിയിലേക്ക്
Content Highlights: mansoon mushroom rahul govind best farmer success story