കായവറ മുതല്‍ മീന്‍വലയും ആല്‍ക്കഹോളും വരെ; വാഴ ചെറിയ വിളയല്ല, ലാഭവഴികള്‍ പലതുണ്ട്

കേരളത്തിലെ കാര്‍ഷികമേഖല പല കാരണങ്ങളാല്‍ തകര്‍ച്ച നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം, പാരമ്പര്യ കൃഷിരീതികളില്‍ വന്ന മാറ്റം, കാര്‍ഷിക പ്രവൃത്തികള്‍ക്കുള്ള ചെലവുകളുടെ വര്‍ധന, ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, കാര്‍ഷിക കമ്പോളങ്ങളുടെ അപര്യാപ്തത തുടങ്ങി ഒട്ടേറെ കാരണങ്ങള്‍ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്നു.
മാറിവരുന്ന കാലഘട്ടങ്ങളില്‍ കൃഷി ലാഭകരമാക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ പ്രധാന കാര്‍ഷികവിളയായ വാഴ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ഉല്‍പ്പാദനച്ചെലവ്. കേരളത്തില്‍ വാഴയില്ലാത്ത ഒരു വീട് സങ്കല്‍പ്പിക്കാനാവാത്തതാണ്. ഗ്രാമ-നഗരഭേദമന്യേ, ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നതും വ്യാപാരം നടത്തുന്നതുമായ കാര്‍ഷികോല്പന്നവും വാഴയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വരുമാന മാര്‍ഗമാക്കി വാഴകൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. കേരളം ഇന്നും വാഴപ്പഴത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഈ അവസ്ഥ മാറുന്നതിനും കൂടുതല്‍ കര്‍ഷകരെയും യുവതലമുറയെയും വാഴകൃഷിയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനും വാഴ ലാഭമുള്ള കൃഷിയാക്കി മാറ്റണം. അതിനുള്ള പ്രധാന മാര്‍ഗമാണ് വാഴയില്‍നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം.
Content Highlights: Boosting Kerala`s banana farming with value-added products