കരുവാളിച്ച വിരലുകൾ, മാറാത്ത നടുവേദന, ആർത്തവത്തിലും അവധിയില്ലാത്ത ജീവിതം; ഏലത്തോട്ടങ്ങളിലെ പെൺകരുത്ത്

പ്രതീകാത്മക ചിത്രം | Photo: P Jayesh/ Mathrubhumi
പ്രതീകാത്മക ചിത്രം | Photo: P Jayesh/ Mathrubhumi

ഇടുക്കിയുടെ ഏലക്കാടുകൾക്ക് മണ്ണിനോടും പ്രകൃതിയോടും നിരന്തരം പോരാടുന്ന കർഷകരുടെ കഥ പറയാനുണ്ട്. മഴയുടെ കനവും വെയിലിന്റെ കടുപ്പവും മഞ്ഞിന്റെ തണുപ്പും ഒരുപോലെ അനുഭവിച്ച് മണ്ണിനെ പാകപ്പെടുത്തി പ്രകൃതിക്ഷോഭങ്ങളോടും വന്യമൃഗശല്യത്തോടും വിലത്താഴ്ചകളോടും മല്ലിട്ട് ഈ കർഷകർ ആഗോള വിപണിയിൽ കേരളത്തിന് സ്വന്തമായൊരു അടയാളം തന്നെ നൽകി. സുഗന്ധവ്യജ്ഞനങ്ങളുടെ രാജ്ഞിയായ ഏലക്ക

കർഷകരെ സംബന്ധിച്ചിടത്തോളം ഏലം കൃഷി വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും മാരകമായ കീടബാധകളും വിലയിലെ അപ്രതീക്ഷിതമായ ഏറ്റക്കുറച്ചിലുകളും കർഷകരെ പ്രതിസന്ധിയിലാക്കാറുണ്ട്. കർഷകരുടെ പ്രശ്നങ്ങൾ പലപ്പോഴും അടയാളപ്പെടുത്താറുണ്ടെങ്കിലും ഈ മലയിടുക്കുകളിൽ മണ്ണിനെ തൊട്ട് ഏല ചിമ്പുകളെ തലോടി കൃഷിയുടെ ഓരോ ഘട്ടത്തിലും ശാരീരിക അവശതകളോടും കാലവസ്ഥയോടും യുദ്ധം ചെയ്ത് ജീവിതം കരപിടിപ്പിക്കുന്ന സ്ത്രീ തൊഴിലാളികൾ പലപ്പോഴും തമസ്കരിക്കപ്പെടാറുണ്ട്.

Content Highlights: Discover the 2026 reality of women workers in Idukki's cardamom estates. their health struggles, wage gaps, and the urgent need for welfare support.

Continue reading