കാർബൺ പുറന്തള്ളൽ കുറച്ച് ഹരിതകൃഷിക്ക് കരുത്തേകി ഡ്രോണുകൾ; കൃഷിയുടെ ഗതിമാറ്റി 'ഫ്യൂസലേജ് ഇന്നൊവേഷൻസ്'

കാർഷികമേഖലയിൽ ആധുനിക സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്. പ്രകൃതിക്ക് അനുയോജ്യമായ കൃഷിരീതികൾ കൈക്കൊണ്ട് ഈ നൂറ്റാണ്ടിന്റെ കർഷകരെ കാർഷിക മേഖലയിൽ പിടിച്ചുനിർത്തുന്നതിന് ഇന്നിന്റെ സാങ്കേതികവിദ്യകൾക്ക് വലിയ പങ്കുണ്ട്. കേരളത്തിലെ തനതായ കാർഷിക പാരമ്പര്യത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി കോർത്തിണക്കി വിസ്മയം തീർക്കുകയാണ് കേരളത്തിലെ മികച്ച അഗ്രി-സ്റ്റാർട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫ്യൂസലേജ് ഇന്നൊവേഷൻ. കർഷകുടുംബത്തിൽ ജനിച്ചു വളർന്ന ആലപ്പുഴ സ്വദേശി ദേവൻ ചന്ദ്രശേഖരൻ എന്ന എയ്‌റോനോട്ടിക്കൽ എൻജിനീയറുടെ ആശയമാണ് ഇന്ത്യൻ കാർഷിക രംഗത്തിന് പുതിയൊരു ദിശാബോധം നൽകുന്നത്. ഒരു ബി.ടെക് പ്രോജക്റ്റിൽനിന്നു തുടങ്ങി, പ്രതിരോധ മേഖലയ്ക്കും കർഷകർക്കും ഒരുപോലെ കരുത്തേകുന്ന വൻകിട സംരംഭമായി മാറിയ ഈ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ കഥ യുവതയ്ക്ക് വലിയ പ്രചോദനവുമാണ്.
ബി.ടെക് പ്രോജക്റ്റിൽനിന്ന് പാടത്തേക്ക്
Content Highlights: Discover how drones from Fueslage Innovation are transforming Indian farming, reducing carbon emissions, and boosting crop yields. Learn about their innovative technology and impact.