വാഴപ്പഴത്തിലെ തുരുമ്പ് കേട്; ഒരു വാഴയിൽ നിന്ന് മറ്റുവാഴകളിലേക്ക് വ്യാപനം, കീടാക്രമണമാണേ!

#ഡോ. ഗവാസ് രാഗേഷ്
'ഫ്ലവർ ത്രിപ്സ്' (Flower Thrips)
'ഫ്ലവർ ത്രിപ്സ്' (Flower Thrips)

ഫലവർഗവിളകളിൽ ഇന്ത്യയിൽ ഉല്പാദനത്തിൽ ഒന്നാം സ്ഥാനമാണ് വാഴയ്ക്കുള്ളത്.  രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും വാഴപ്പഴം വിപണനം വഴി ലഭിക്കുന്ന പ്രോത്സാഹനം വിലമതിക്കാത്തതാണ്. അമൂല്യമായ വിവിധ അവശ്യമൂലകങ്ങളുടെയും ധാതുലവണങ്ങളുടെയും, അതിലുപരി അന്നജത്തിന്റെയും പ്രോട്ടീന്റെയും നല്ലൊരു കലവറയുമാണ് വാഴപ്പഴം.

മനോഹരമായ വാഴപ്പഴത്തിന്റെ ശോഭ നശിപ്പിക്കുന്ന വിവിധ പ്രശ്നങ്ങളാണ് വാഴകൃഷിയെ ബാധിക്കാറുളളത്.  കാലാവസ്ഥാ വ്യതിയാനം മൂലമുളള വിളനാശം ഒരു പരിധിവരെ കർഷകർ വിള പരിപാലനത്തിലെ ക്രമീകരണത്തിലൂടെ പ്രതിരോധിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും, അപ്രതീക്ഷിതമായ കീടാക്രമണങ്ങൾ കർഷകരുടെ ചങ്കിടിപ്പ് കൂട്ടാറുണ്ട്.  ഷഡ്പദ കീടങ്ങളും മണ്ഡരികളും ശത്രു നിമാവിരകളും ആഫ്രിക്കൻ ഒച്ചുകളും ഈ ശത്രുഗണങ്ങളിൽപ്പെടുന്നു.

Content Highlights: Flower thrips damage banana yields.

Continue reading