ശരീരഭാരം കുറവ്, അപകടസാധ്യത കൂടുതൽ; പാമ്പുകടിയിൽ അരുമകൾക്ക് വേണം അധികം കരുതൽ

വീട്ടിലേക്ക് ഇഴഞ്ഞു കയറിയെത്തുന്ന പാമ്പുകളെ തുരത്തുന്നതിനിടെ പാമ്പുകടിയേറ്റ് മരിക്കുന്ന നായ്ക്കളുടെ വാർത്തകൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. സ്വന്തം യജമാനനെ പാമ്പിൽ നിന്ന് രക്ഷിക്കാൻ ജീവൻ പോലും പണയം വെക്കാൻ മടിയില്ലാത്ത വിശ്വസ്തരായ ജീവികളാണ് നായ്ക്കൾ. എന്നാൽ പാമ്പിന്റെ കടിയേറ്റ് വിഷം ശരീരത്തിലുടനീളം വേഗത്തിൽ പടർന്ന് വിവിധ അവയവങ്ങളെ ബാധിച്ച് അവസ്ഥ ഗുരുതരമായാൽ, നായയെ രക്ഷപ്പെടുത്തുന്നത് ഏറെ ബുദ്ധിമുട്ടാകും. പാമ്പുകടിയേറ്റത് തിരിച്ചറിഞ്ഞിട്ടും സമയബന്ധിതമായി ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്നതിൽ ഉണ്ടാവുന്ന വീഴ്ചയും അശ്രദ്ധയും കുടുംബാംഗത്തെ പോലെ സ്നേഹിച്ച് വളർത്തിയ അരുമയെ അകാലത്തിൽ നഷ്ടപ്പെടാൻ ഇടയാക്കും.
യജമാനനെ രക്ഷിക്കാൻ ജീവൻ പണയംവെക്കാൻ മടിയില്ലാത്ത നായ്ക്കൾ
Content Highlights: how to identify and treat snake bites in pets. Follow these emergency protocols to save your dog. Act fast and seek professional care.