യുവസംവാദ് സംഘടിപ്പിച്ചു

കല്പറ്റ: ഭരണഘടനാദിനത്തിന്റെ ഭാഗമായി മേരാ യുവഭാരത് വയനാട് നാഷണൽ സർവീസ് സ്‌കീമിൻ‍െറ സഹകരണത്തോടെ യുവസംവാദ് സംഘടിപ്പിച്ചു. ഡോ. ധനഞ്ജയ് ദിവാകർ സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ പി.സി. ചിത്തിര അധ്യക്ഷത വഹിച്ചു. വികസിത് ഭാരത് @ 2047 എന്ന വിഷയത്തിൽ അഖിൽ കെ. പവിത്രൻ ക്ലാസെടുത്തു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ സ്റ്റെഫി ആൻ ഫിലിപ്പ്, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഡോ.കെ.കെ. രജീഷ് കുമാർ, കെ.എ. അഭിജിത്ത്, എം.ആർ. രാഹുൽ രാജ്, ടി.ടി. അശ്വിൻ ജോസഫ്, ടി.ബി. ഷിബിൻ, വി.എസ്. അഭിനന്ദ് എന്നിവർ പങ്കെടുത്തു.

Content Highlights: A Yuva Samvad programme was organised in Kalpetta, Wayanad under the leadership of Mera Yuva Bharat and NSS in connection with Constitution Day.