വൈ.എം.സി.എ. ബാലചിത്രരചനാ മത്സരം

കല്പറ്റ: വൈത്തിരി വൈ.എം.സി.എ. പ്രോജക്ടിൻെറ നേതൃത്വത്തിൽ അഖില കേരള ബാല ചിത്രരചനാ മത്സരം കല്പറ്റ ഡീപോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു. നഴ്സറി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പങ്കെടുത്തു. "എൻെറ സ്വപ്നത്തിലെ ഭൂമി" എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം.
വൈ.എം.സി.എ. ചെയർമാൻ ബിജു തിണ്ടിയത്ത് ഉദ്ഘാടനംചെയ്തു. കെ.ഐ. വർഗീസ്, ജോണി പാറ്റാനി, ജോസഫ്, പീറ്റർ കുര്യൻ എന്നിവർ നേതൃത്വം നൽകി.
Content Highlights: Vythiri YMCA organised an All Kerala Children's Painting Competition at De Paul Public School in Kalpetta on the theme My Dream Earth.