അറിയാൻ

കുടിവെള്ളവിതരണം തടസ്സപ്പെടും
മുള്ളൻകൊല്ലി: ഗ്രാമപ്പഞ്ചായത്തിലെ പള്ളിമല കുടിവെള്ളടാങ്കിൽ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാൽ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ 30 മുതൽ ഡിസംബർ രണ്ടുവരെ കുടിവെള്ളവിതരണം തടസ്സപ്പെടും. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് കുടിവെള്ളം സംഭരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു
സെന്റർ അഡ്മിനിസ്ട്രേറ്റർ നിയമനം
കല്പറ്റ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സംവരണം ചെയ്ത സെന്റർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ താത്കാലിക നിയമനം. നിയമം/സോഷ്യൽ വർക്ക്/സോഷ്യോളജി/സോഷ്യൽ സയൻസ്/സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 32,000 രൂപ. പ്രായപരിധി 40 വയസ്സ്. ഡിസംബർ അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0495 2376179
യോഗാ സർട്ടിഫിക്കറ്റ് പ്രോഗ്രാം
കല്പറ്റ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. പത്താംക്ലാസ് പാസായ 17 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register?utm_osurce=chatgpt.com മുഖേന ഡിസംബർ 31-നകം അപേക്ഷിക്കണം. ഫോൺ: 9495741785, 9037747522.
Content Highlights: Water supply disruption in Mullankolli, center administrator vacancy in Kalpetta, and Yoga certificate program admissions announced in Wayanad.