പഴശ്ശി ദിനാചരണം

പുല്പള്ളി: കേരളവർമ്മ പഴശ്ശിരാജാവിന്റെ 221-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പഴശ്ശിരാജാ കോളേജ് ചരിത്രവിഭാഗം തിങ്കളാഴ്ച പരിപാടികൾ സംഘടിപ്പിക്കും. രാവിലെ 8.30-ന് മാവിലാംതോട് പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ പത്തിന് കോളേജിൽ നടക്കുന്ന പഴശ്ശി ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിക്കും. പ്രസംഗമത്സരം, ചലിച്ചിത്ര പ്രദർശനം തുടങ്ങിയവയുണ്ടാകും. ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ.സി.സി. െകേഡറ്റുകളെ ആദരിക്കും.
Content Highlights: Pazhassi Raja College history department in Pulpally will observe the 221st martyrdom day of Kerala Varma Pazhassi Raja on Monday with various programmes.