ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

മീനങ്ങാടി : പാചകംചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു. മീനങ്ങാടി 54-ലെ വിസ്മയ അമലിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പാചകംചെയ്തുകൊണ്ടിരിക്കുമ്പോൾ ഗ്യാസ് സ്റ്റൗവിന്റെ ചില്ലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം കുക്കർ ഉയർന്നുപൊങ്ങി മുഖത്തുതട്ടിയാണ് വിസ്മയക്ക് പരിക്കേറ്റത്. നെറ്റിയിൽ പരിക്കുപറ്റിയ ഇവരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.