തേലമ്പറ്റയുടെ സൗഹൃദം വിളിച്ചോതി ‘നാടും നാട്ടാരും’ പരിപാടി

സുൽത്താൻബത്തേരി : നാടിന്റെ കലാസാംസ്കാരിക കൂട്ടായ്മയും സൗഹൃദവും വിളിച്ചോതി തേലമ്പറ്റ ഡിവിഷനിൽ സംഘടിപ്പിച്ച 'നാടും നാട്ടാരും' പരിപാടി.
ബത്തേരി നഗരസഭയിലെ തേലമ്പറ്റ ഡിവിഷനിലാണ് നാടിന്റെ കലയും സംസ്കാരവും സൗഹൃദവും ഒന്നിച്ച് ആഘോഷിക്കുന്നതിനൊപ്പം പുതുതലമുറയിലെ പ്രതിഭകൾക്ക് പ്രോത്സാഹനവും ലക്ഷ്യമിട്ട് പരിപാടിസംഘടിപ്പിച്ചത്.
ഡിവിഷനിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികളെയും വിവിധമേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെയും അനുമോദിച്ചു.
സാംസ്കാരിക സമ്മേളനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.
ഡിവിഷൻ കൗൺസിലർ വി.എം. യൂനുസ് അലി അധ്യക്ഷതവഹിച്ചു. നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത്ത്, സ്ഥിരംസമിതി അധ്യക്ഷൻ പ്രമോദ് പാളാക്കര, വിനോദ് വേങ്ങൂർ, കുഞ്ഞുമോൻ തൊടുവെട്ടി, ശിവരാമൻ, ജിനോ ജോർജ്, ഹേമ, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.