രാമായണ പ്രശ്നോത്തരി, ശ്രീകൃഷ്ണജയന്തി വിജയോത്സവം

മാനന്തവാടി : വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മിറ്റി രാമായണമാസാചരണത്തിന്റെ ഭാഗമായി ഹനുമാൻ കോവിൽ, മുതിരേരി ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സമ്മാനവിതരണവും വിജയോത്സവവും മാനന്തവാടി ഹനുമാൻകോവിലിൽ ജില്ലാതല രാമായണ പ്രശ്നോത്തരിക്ക് നേതൃത്വം നൽകിയ ഡി. അനീഷാദേവി ഉദ്ഘാടനംചെയ്തു. ശ്രീകൃഷ്ണജയന്തി മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണംചെയ്തു.
സന്തോഷ് ജി. നായർ അധ്യക്ഷത വഹിച്ചു. പി.ആർ. മഹേഷ് സൂര്യ, പി.ജെ. ജയേഷ്, സുനിൽ എം. കൃഷ്ണൻ, ശശിത, പ്രബിത, പി.ടി. ജനാർദനൻ തുടങ്ങിയവർ നേതൃത്വം നൽകി.