കാലിത്തീറ്റ വിതരണംചെയ്തു

കല്പറ്റ : ആക്‌ഷൻഎയ്ഡ് അസോസിയേഷൻ കോട്ടത്തറ ഗ്രാമപ്പഞ്ചായത്തിലെ ഉന്നതികളിലെ സ്ത്രീകളായ ക്ഷീരകർഷകർക്ക് കാലിത്തീറ്റയും ധാതുലവണ മിശ്രിതവും വിതരണം ചെയ്തു. വെണ്ണിയോട് ക്ഷീരോത്‌പാദക സഹകരണ സംഘം ഹാളിൽ സംഘടിപ്പിച്ച പരിപാടി കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ് അധ്യക്ഷത വഹിച്ചു. ക്ഷീരോത്‌പാദക സഹകരണ സംഘം പ്രസിഡന്റ്‌ കെ.എ. പ്രജീഷ്, സംഘം സെക്രട്ടറി ജോയ് ആന്റണി, ആക്‌ഷൻഎയ്ഡ് അസോസിയേഷൻ മാനേജർ വി.ആർ. വിനീത്, ടി.എം. സത്യൻ, ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.