ജില്ലാതല ഭക്ത, ഗുരുസ്വാമി സംഗമം നവംബർ 22-ന്

തോണിച്ചാൽ : ജില്ലാതല ഭക്തസംഗമവും ഗുരുസ്വാമി സംഗമവും നവംബർ 22-ന് തോണിച്ചാൽ മലക്കാരി ക്ഷേത്രസന്നിധിയിൽ നടത്താൻ ശബരിമല അയ്യപ്പസേവാസമാജം ജില്ലാ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
തോണിച്ചാൽ സേവാഭാരതി ഓഫീസിൽ ചേർന്ന യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ മുഖ്യാതിഥിയായി.
ജില്ലാതല ഭക്ത, ഗുരുസ്വാമി സംഗമത്തിനു മുന്നോടിയായി ഒക്ടോബർ 19-ന് വൈകീട്ട് സ്വാഗതസംഘ രൂപവത്കരണയോഗം നടത്തും. അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്നതരത്തിൽ സംസാരിച്ച സണ്ണി എം. കപിക്കാടിന്റെ നിലപാടിനെതിരേ യോഗം പ്രതിഷേധിച്ചു.
ശബരിമല അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് കെ.പി. ബാബുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. സതീഷ്, സംഘടനാ സെക്രട്ടറി എം.കെ. ഹരീന്ദ്രൻ, എ.കെ. ശിവരാമൻ സ്വാമി, പുനത്തിൽ കൃഷ്ണൻസ്വാമി, സന്തോഷ് ജി. നായർ, കൃഷ്ണക്കുറുപ്പ്, എം.വി. സുരേന്ദ്രൻ, കെ.കെ. കൃഷ്ണൻകുട്ടി, ടി.ബി. അനിൽകുമാർ കരണി എന്നിവർ സംസാരിച്ചു.