നാടുകാണിയിൽ അന്തസ്സംസ്ഥാനപാതയിൽ ബാരിക്കേഡുകളില്ല

ഗൂഡല്ലൂർ : കോഴിക്കോട് അന്തസ്സംസ്ഥാനപാതയിലെ താഴെനാടുകാണിയിൽ പാതയ്ക്കിരുവശവും ബാരിക്കേഡുകളില്ലാത്തത് അപകടഭീതിയുണ്ടാക്കുന്നു. ബാരിക്കേഡുകളുടെ അഭാവം അപകടസാധ്യത കൂട്ടുകയാണ്.
ആറുകിലോമീറ്റർ ദൈർഘ്യമുള്ള പാതയിലെ ചെരിവുകളുള്ള ഭാഗത്ത് ബാരിക്കേഡുകളില്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.
അപകടകരമായ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ഡ്രൈവർമാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഹൈവേ വകുപ്പ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഡ്രൈവർമാർ പ്രധാനപാതയിലൂടെ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ, ഏറെ ഭീതിയോടെയാണ് ഓടിക്കുന്നത്.
‘ഈ വഴി നീലഗിരിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് നാടുകാണിയിൽ പ്രവേശന ഫീസ് ഈടാക്കിയിരുന്നു. എന്നാൽ, റോഡ് ശരിയായി പരിപാലിക്കുന്നില്ല. പലയിടത്തും ഇത് തകർന്നിട്ടുണ്ട്. റോഡരികിലെ അപകടകരമായ സ്ഥലങ്ങളിൽ സുരക്ഷാ തടസ്സങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്. ഹൈവേ വകുപ്പ് ഉദ്യോഗസ്ഥർ റോഡ് പരിശോധിച്ച് അപകടങ്ങൾ തടയാൻ അപകടകരമായ സ്ഥലങ്ങളിൽ റോഡ് തടസ്സങ്ങൾ സ്ഥാപിക്കാൻ നടപടിയെടുക്കണം’
-നാടുകാണി സ്വദേശികളും കച്ചവടക്കാരുമായ രതീഷും ആദിരാജും പറഞ്ഞു.