കുറുമ്പാല ഗവ. ഹൈസ്കൂളിനെ ആദരിച്ചു

പടിഞ്ഞാറത്തറ: സമസ്ത സെന്റിനറിയുടെ ഭാഗമായി നടന്ന കുപ്പാടിത്തറ ചെറുവേരി മഹല്ല് സമ്മേളനത്തിൽ 2025-26 അധ്യയനവർഷം കൈറ്റ് ഹരിത വിദ്യാലയം, ലിറ്റിൽകൈറ്റ് എന്നീ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ കുറുമ്പാല ഗവ. ഹൈസ്കൂളിനെ ആദരിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമിയിൽനിന്ന് സ്കൂൾ പ്രധാനാധ്യാപകൻ കെ. അബ്ദുറഷീദ്, പി.ടി.എ. പ്രസിഡന്റ് കെ. ശ്രീനിവാസൻ, ഹാരിസ് എന്നിവർചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.
സൗഹാർദസംഗമം മഹല്ല് സെക്രട്ടറി യൂസുഫ് കാഞ്ഞായി ഉദ്ഘാടനംചെയ്തു. വാർഡംഗം ശ്രീജിത്ത്,
എം. ഇബ്രാഹിം മുസ്ലിയാർ, ബഷീർ കുഴിനിലം, ഷാഹാന ചിറക്കമ്പം, കെ.എസ്. മുഹമ്മദ് സഖാഫി, സൂപ്പി മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
Content Highlights: Kurumbala Govt High School was honoured at the Kuppadithara Cheruveri Mahallu conference for winning state awards.