കൂച്ച് ബെഹാർ ട്രോഫി: ലീഡ് വഴങ്ങി കേരളം

അണ്ടർ-19 കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ സെഞ്ചുറി നേടിയഅമയ് മനോജിൻ്റെ ആഹ്ലാദം
അണ്ടർ-19 കൂച്ച് ബെഹാർ ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ സെഞ്ചുറി നേടിയഅമയ് മനോജിൻ്റെ ആഹ്ലാദം

കല്പറ്റ: കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ-19 കൂച്ച് ബെഹാർ ട്രോഫിയിൽ ലീഡ് വഴങ്ങി കേരളം. പുതുച്ചേരിയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 332 റൺസിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ ഇന്നിങ്‌സിൽ 280-ന്‌ പുറത്തായി. ഇതോടെയാണ് പുതുച്ചേരിക്കെതിരേ 52 റൺസ് ലീഡ് വഴങ്ങിയത്. കേരളത്തിനായി 101 റൺസ് നേടി അമയ് മനോജ് പുറത്താവാതെ നിന്നു. മൂന്നാംദിനത്തിലെ കളി അവസാനിച്ചപ്പോൾ പുതുച്ചേരി ഒരു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തു. അഞ്ച് റൺസെടുത്ത ഡോണവന്റെ വിക്കറ്റാണ് നഷ്ടമായത്. അമയ് മനോജാണ് വിക്കറ്റെടുത്തത്. 16 റൺസുമായി ആർ. ജിവിതേഷൻ, 18 റൺസുമായി എസ്. ഹരിപ്രസാദ് എന്നിവരാണ് ക്രീസിൽ. 29 വരെയാണ് മത്സരം.

Content Highlights: Kerala conceded a 52-run first innings lead to Pondicherry in the Under-19 Cooch Behar Trophy cricket match at Krishnagiri stadium.