സച്ചിനോ കോലിയോ? കാര്യവട്ടത്തെ കോലി ഷോ നൽകുന്ന ഉത്തരങ്ങൾ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വിരാട് കോലിയുടെ വെടിക്കെട്ട് പൂരത്തിനാണ് സാക്ഷ്യം വഹിച്ചത്. വൺഡൗണായി ഇറങ്ങിയ വിരാട് കോലി ക്യാപ്റ്റൻ ഗില്ലുമൊത്ത് വിൻഡീസ് ബൗളർമാരെ അടിച്ചുതകർത്തു. 88 പന്തിൽ നിന്ന് 139 റൺസുമായി ഇന്ത്യയുടെ വിജയറൺസ് കുറിച്ചാണ് കോലി മടങ്ങിയത്. മത്സരത്തിൽ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ രണ്ട് റെക്കോഡുകൾ കൂടി കോലി മറികടന്നു. ഏകദിനക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 15,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടവും ഏകദിനക്രിക്കറ്റിൽ സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കി. നിലവിൽ 86 സെഞ്ചുറികളാണ് കോലിക്കുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറ് സെഞ്ചുറികളെന്ന സച്ചിന്റെ റെക്കോഡ് കൂടി കോലി മറികടക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.

Content Highlights: Virat Kohli’s explosive 139-run knock at Greenfield Stadium helped India seal victory while breaking two of Sachin Tendulkar’s ODI records and reigniting the debate over whether Kohli can surpass Sachin’s record of 100 international centuries.