ചരിത്രത്തില്‍ ആദ്യമായി വൃശ്ചികോത്സവത്തില്‍ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കി വനിതാ എസ്.ഐ. | വൈറല്‍

ചരിത്രത്തില്‍ ആദ്യമായി വൃശ്ചികോത്സവത്തില്‍ പൂര്‍ണത്രയീശന് സല്യൂട്ട് നല്‍കി വനിതാ എസ്‌ഐ. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അനിലയ്ക്കാണ് ഈ അപൂര്‍വ്വ നിയോഗം കൈവന്നത്. 

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഭഗവാനെ എഴുന്നള്ളിച്ചപ്പോള്‍ പോലീസിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായി സല്യൂട്ട് നല്‍കിയ അനിലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.  

രാജഭരണകാലത്ത് തുടങ്ങിയ ചടങ്ങിന് പുരുഷ പോലീസുകാരാണ് ഇതുവരെയും സല്യൂട്ട് നല്‍കിയിരുന്നത്. ഇത്തവണ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. രാമു ബാലചന്ദ്രബോസ്  അവധിയായതിനാലാണ് അനിലയ്ക്ക് സല്യൂട്ട് ഡ്യൂട്ടി വന്നുചേര്‍ന്നത്.

Content Highlights: