യാത്ര വീൽചെയറിൽ, എല്ലാം കൂട്ടുകാർക്കൊപ്പം; ജീവൻ കാണാത്ത വഴികളില്ല, പോകാത്ത സ്ഥലങ്ങളും

ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയപ്പോഴും ജീവന് ആശങ്കകളില്ലായിരുന്നു, കൂടെ അമ്മയുണ്ട്, ഒരുപറ്റം സുഹൃത്തുക്കളുണ്ട്, എല്ലാത്തിനുമപ്പുറം തോറ്റുകൊടുക്കില്ലെന്ന് ഉറപ്പുള്ള ഒരു മനസ്സുണ്ട്. ശാരീരിക വെല്ലുവിളികൾ കാരണം ജീവിതം നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമോയെന്ന് ആശങ്കപ്പെടുന്നവർക്ക് ഏറ്റവും വലിയ ആത്മവിശ്വാസമാണ് ഈ ചെറുപ്പകാരൻ. ഇന്ത്യയിലെ ഏറ്റവും അപകടകരമായ ട്രെക്കിംഗ് ലിസ്റ്റിൽ വരുന്ന ഹരിഹര്‍ ഫോർട്ട് മുതൽ എണ്ണിയാലൊതുങ്ങാത്ത യാത്രകളാണ് ജീവൻ കൂട്ടുകാർക്കൊപ്പം പോയത്. വീൽചെയർ പോകാത്ത വഴികളിൽ കൂട്ടുകാർ അവനെ ചുമലിലേറ്റി കൊണ്ടുപോവുകയായിരുന്നു.

ഒന്നര വയസ്സിലാണ് ജീവന് ശരീരം തളർന്നുപോകുന്ന അസുഖമുണ്ടെന്ന് തിരിച്ചറിയുന്നത്. ഡോക്ടർമാർ പറഞ്ഞതുപോലെ 12-ാം വയസ്സായപ്പോഴേക്കും നടക്കാനാവാത്ത അവസ്ഥയിലായി. പക്ഷേ വിധിയെ പഴി പറഞ്ഞിരിക്കാൻ ജീവനോ അമ്മയോ ഒരുക്കമായിരുന്നില്ല. പഠനവും പാഠ്യേതര പ്രവർത്തനവും യാത്രയുമെല്ലാം തുടർന്നു. ട്രാവലിംഗ് ടൂറിസത്തിലും ഡിജിറ്റൽ ഫിലിം പ്രൊഡക്ഷനിലും പഠനം പൂർത്തിയാക്കിയ ശേഷം 2024-ൽ 'ഗെയിം ഹബ്ബ്' എന്ന ബിസിനസും ജീവൻ തുടങ്ങി.

Content Highlights: Meet Jeevan, a wheelchair user who conquers challenging treks with his friends` support. An inspiring story of resilience and adventure.