2500-ല്‍ പരം ചെടികള്‍; ഓര്‍ക്കിഡ് കൃഷിയില്‍ പുത്തന്‍ മാതൃകകള്‍ പരീക്ഷിച്ച് സാബു

ഓര്‍ക്കിഡ് കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് വയനാട് അമ്പലവയല്‍ സ്വദേശി സാബു. സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ സാബുവിന്റെ ശേഖരത്തില്‍ 150 ഇനങ്ങളില്‍ പെട്ട 2500ല്‍ പരം ചെടികളുണ്ട്. പൂക്കളോടുള്ള ഇഷ്ടമാണ് സാബുവിനെ ഓര്‍ക്കിഡുകളുടെ ലോകത്തെത്തിച്ചത്. പലഭാഗത്ത് നിന്ന് ചെടികള്‍ ശേഖരിക്കാന്‍ ആരംഭിച്ചപ്പോഴാണ് ചെടികളുടെ ലഭ്യതക്കുറവ് ശ്രദ്ധയില്‍പെട്ടത്. ഇപ്പോള്‍ കൃത്രിമ പരാഗണം നടത്തിയാണ് സാബു  ഓര്‍ക്കിഡ് ചെടികളുടെ വിത്ത് ഉത്പാദിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നത്. 

Content Highlights: