'ഫോണ്‍ നോക്കാന്‍ മാത്രമല്ല, ദുരന്തമുഖത്ത് ഓടിയെത്താനും യുവാക്കളായിരുന്നു മുന്നില്‍'
കേരളത്തിന്റെ ഹൃദയം തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തത്തില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 32 പേര്‍ ഇന്നും കാണാമറയത്താണ്. ദുരന്തത്തിനിരയായ പലരുടേയും ശരീരഭാഗങ്ങളും വീട്ടുപകരണങ്ങളും ഉരുള്‍ മാലിന്യങ്ങള്‍ക്കൊപ്പം സൂചിപ്പാറയും കടന്ന് ചാലിയാറിലൂടെ കുത്തിയൊലിച്ചപ്പോള്‍ കയ്യും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരാണ് നിലമ്പൂര്‍ പോത്തുകല്ലിലെ യുവാക്കള്‍. പോലീസിനും ഫയര്‍ ഫോഴ്സിനുമൊപ്പം അവര്‍ കയ്യും മെയ്യും മറന്ന് നിലകൊണ്ടു. ഒരുമാസത്തോളം നീണ്ട തിരച്ചിലില്‍ കണ്ടെടുത്തത് നൂറുകണക്കിന് ശരീരഭാഗങ്ങളായിരുന്നു.
ദുരന്തമുണ്ടായതിന് പിന്നാലെ ജൂലൈ 30ന് പുലര്‍ച്ചെ മുതലാണ് പോത്തുകല്ല് ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെടുത്ത് തുടങ്ങുന്നത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് വയനാട്ടിലേക്ക് കൊണ്ടുപോയി. അവശേഷിപ്പായി ലഭിച്ച അവസാനശരീരഭാഗങ്ങളും പുത്തുമലയില്‍ അടക്കി... സര്‍വമതപ്രാര്‍ഥനയോടെ.
Content Highlights: Wayanad Landslide Tragedy: Puthumala's Untold Story of Loss and Resilience