ഒറ്റ ചാര്‍ജില്‍ 48 മണിക്കൂര്‍, വാക്‌സിനും മരുന്നും വിദൂരങ്ങളിലെത്തിക്കാം
വാക്‌സിന്‍ വിതരണം വിദൂര മേഖലകളില്‍ വിജയകരമായി പൂര്‍ത്തിയാക്കുക എന്നത് വെല്ലുവിളിയാണ്. പലപ്പോഴും ഐസ് പായ്ക്ക് വെച്ച ബോക്‌സുകളില്‍ സൂക്ഷിച്ചാണ് വാക്‌സിനുകള്‍ വാഹനങ്ങള്‍ കടന്നുചെല്ലാത്ത സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ഐസ് പായ്ക്ക് ഉരുകുന്നതുവരെ മാത്രമേ ഇതിനുള്ളിലെ വാക്‌സിന്‍ സുരക്ഷിതമായിരിക്കൂ.
ഈ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ നേരം വാക്‌സിനും മരുന്നുമൊക്കെ കൃത്യമായ തണുപ്പില്‍ സൂക്ഷിക്കാവുന്ന കൊണ്ടുനടക്കാവുന്ന റെഫ്രിജറേറ്റര്‍ വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം സിഡാക്കിലെ വിദഗ്ധര്‍. ഡോ. സുഭാഷ് ജോഷിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 48 മണിക്കൂര്‍ വരെ വാക്‌സിനും മരുന്നുമൊക്കെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനത്തെപ്പറ്റി കൂടുതല്‍ കാണാം.
കിരണ്‍ ബാബു, രാജീവ്, ശിവരാമനാഥ്, അനൂപ് ഡി നാഥ്, അഖില, വിനീത്, മുഹമ്മദ് റാഫി, സീന, അജിന്‍, രഞ്ജിത്, ദൃശ്യ,ധന്യലക്ഷ്മി, ഫൈസാന എന്നിവരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 48 മണിക്കൂര്‍ വരെ വാക്‌സിനും മരുന്നുമൊക്കെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനത്തെപ്പറ്റി കൂടുതല്‍ കാണാം.
Content Highlights: Vaccine Refrigerator developed by C DAC