ഗതാഗതം മുടങ്ങും, വോട്ടിങ് കുറയും; മഞ്ഞുവീഴ്ചയില്‍ ആശങ്കപ്പെട്ട് ഉത്തരാഖണ്ഡിലെ സ്ഥാനാര്‍ഥികള്‍
മഞ്ഞ് മൂടിക്കിടക്കുന്ന സ്ഥലങ്ങള്‍ കാണുന്നതും അവിടേക്ക് യാത്ര ചെയ്യുന്നതും നമ്മളില്‍ പലരുടെയും സ്വപ്നമാണ്. എന്നാല്‍ തെരെഞ്ഞെടുപ്പ് കാലത്തെ മഞ്ഞുവീഴ്ച ഉത്തരാഖണ്ഡിലെ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദുഃസ്വപ്നമാണ് സമ്മാനിക്കുന്നത്.
കനത്ത മഞ്ഞുവീഴ്ച ഉത്തരാഖണ്ഡിലെ പര്‍വ്വത മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ദുഷ്‌കരമാക്കുകയാണ്. വീട് വീടാന്തരം കയറി വോട്ട് അഭ്യര്‍ഥിക്കല്‍ അസാധ്യമായതോടെ പരമാവധി വോട്ടര്‍മാരെ ഫോണിലും മറ്റും ബന്ധപ്പെട്ട് പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
Content Highlights: