പണ്ടത്തെ പോലെ സ്നേഹമില്ല; പ്രണയത്തിൽ പരാതികളെന്തുകൊണ്ട്? അറിയണം പ്രണയത്തിന്റെ വിവിധ തലങ്ങൾ

മാറ്റങ്ങളില്ലാത്ത ഒരു തിരഞ്ഞെടുക്കലാണ് പ്രണയം. 'ഐ ലവ് യൂ' എന്ന് പറയാനും അത് ഫീല്‍ ചെയ്യാനും എളുപ്പമാണ്. പക്ഷേ, എങ്ങനെ പ്രണയിക്കണമെന്നതാണ് ചോദ്യം. എല്ലാ പ്രണയങ്ങളും വിവാഹത്തില്‍ എത്തണമെന്നില്ലല്ലോ. പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്ന പ്രണയങ്ങളും, പാതിയില്‍ മുറിഞ്ഞ് നോവായി മാറിയ പ്രണയങ്ങളും ഹൃദയത്തിലുള്ളവരുണ്ട്. രണ്ടായാലും പ്രണയം മനോഹരമാണ്. 'പണ്ടത്തെ പോലെ നിനക്കിപ്പോ എന്നോടൊരു സ്നേഹവുമില്ല. തുടക്കത്തില്‍ നീ ഇങ്ങനെയൊന്നും ആയിരുന്നില്ല...' പ്രണയബന്ധത്തില്‍ ഒരിക്കലെങ്കിലും ഈ സീനിലൂടെ കടന്നുപോവാത്തവര്‍ കുറവായിരിക്കും. പലരും ഇത് മാനേജ് ചെയ്യാനാകാതെ ബ്രേക്കപ്പിലേക്ക് പോവാറുമുണ്ട്. എന്തുകൊണ്ടാണ് പരസ്പരം മനസിലാക്കുന്ന പ്രണയിതാക്കള്‍ക്കിടയില്‍ പോലും ഇത്തരം പരാതികള്‍ കടന്നുവരുന്നത്. ഒറ്റ ഉത്തരമേയുള്ളൂ. പ്രണയത്തിന്റെ വിവിധതലങ്ങള്‍ മനസിലാവാതെ പോവുന്നത്. കാലം മാറുന്നതിനനുസരിച്ച് പ്രണയത്തിന്റെ കോലവും മാറാറുണ്ടെങ്കിലും പ്രണയത്തിന്റെ ഘട്ടങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. പ്രണയത്തിന്റെ ആ മാറ്റങ്ങള്‍ അല്ലെങ്കില്‍ ആ സ്റ്റേജുകള്‍ മനസിലാവാത്തതാണ് പല ബ്രേക്കപ്പിന് പിന്നിലെയും കാരണങ്ങള്‍.

Inshort: Explore the different phases of love, from initial attraction to long-term commitment. Learn how to navigate challenges and build lasting relationships.

Content Highlights: Navigating the Stages of Love: Understanding Relationship Dynamics for Lasting Bonds