ഇന്ത്യന്‍ ബൈക്കുകളിലെ പുതിയ ബ്രീഡായി ടി.വി.എസ്. റോണിന്‍ | TVS Ronin Review

കമ്മ്യൂട്ടര്‍ ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ വരെ വിവിധ ശ്രേണികളില്‍ കരുത്തന്‍ മോഡലുകള്‍ അരങ്ങ് തകര്‍ക്കുന്ന ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയില്‍ പുതുതായി ഒരു ശ്രേണി ഒരുക്കി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ഇരുചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസിന്റെ റോണിന്‍ എന്ന ബൈക്ക്. കാഴ്ചയില്‍ നിയോ-റെട്രോ സ്‌ക്രാംബ്ലര്‍ ഭാവമുള്ള മോഡലാണെങ്കിലും ഈ ബൈക്ക് മോഡേണ്‍ റെട്രോ എന്ന പുതിയ ശ്രേണിയുടെ പ്രതിനിധിയാണെന്നാണ് ടി.വി.എസ്. അറിയിച്ചിരിക്കുന്നത്.

Content Highlights: tvs ronin review modern retro bike auto drive