വയനാടിന്റെ വാഗമൺ; കുളിരുനിറയുന്ന മുനീശ്വരൻകുന്നിൽ നിന്ന്

യാതൊരു പ്രതീക്ഷയുമില്ലാതെ നാം എത്തിപ്പെടുന്ന ചിലയിടങ്ങള്‍ നമ്മെ വല്ലാതെ കീഴ്‌പ്പെടുത്തിക്കളയും. കേവലമൊരു ഫ്രെയിമിലേക്കോ എഴുത്തിലേക്കോ ഒതുങ്ങാതെ വരാനിരിക്കുന്ന കാലമത്രയും ഓര്‍ത്ത് വെയ്ക്കാന്‍ പാകത്തിന് കൂടെ ഇറങ്ങിപ്പോരുന്ന ഇടങ്ങള്‍. അങ്ങനൊരിടത്തേക്കാണ് ഈ യാത്ര. കുന്നുകയറി, മേഘങ്ങളെ തൊട്ട്, കോടമഞ്ഞിലൂളിയിട്ട്, കാറ്റേറ്റ് തണുപ്പേറ്റ് മുനീശ്വരന്‍കുന്നിലേക്ക്. മനുഷ്യന്റേതായ ആര്‍ഭാടമോ ആഡംബരങ്ങളോ ഇല്ലാത്ത പ്രകൃതി പച്ചപ്പണിയിച്ച മുനീശ്വരന്‍കുന്ന്... വയനാടിന്റെ വാഗമണ്‍.

Content Highlights: Muneeswaran Kunnu View Point, Wayanad tourist places