പ്രായം തോൽക്കും, കുറുമന്റെ മലകയറ്റത്തിന് മുന്നിൽ
പ്രായത്തിനപ്പുറം നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് തിരുനെല്ലി വനംവകുപ്പിന്റെ കീഴിലെ ഗൈഡ് കുറുമനെ ഓരോ ദിവസവും മുന്നോട്ട് നയിക്കുന്നത്. ബ്രഹ്മഗിരി മലനിരകൾ കുറുമന് മനപ്പാഠമായി. മഞ്ഞ് മൂടിയ മലനിരകളെ കാണുമ്പോൾ പ്രായവും ക്ഷീണവും മറക്കും. അതിന്റെ ഉയരങ്ങളിലേക്ക് നടന്നെത്താൻ വെമ്പൽ കൊള്ളും. തിരുനെല്ലിയിലെ ഇക്കോ ടൂറിസം സെന്ററിൽ ബ്രഹ്മഗിരി ട്രക്കിങ്ങിലെത്തുന്നവർക്ക് സുപരിചതനാണ് അവരുടെ പ്രിയപ്പെട്ട കുറുമൻ. ഇവിടെയുള്ളവർ ബഹുമാനത്തോടെ പെരുമാ എന്ന് വിളിക്കുന്ന ബ്രഹ്മഗിരിയുടെ മുത്തശ്ശൻ.
Content Highlights: Kuruman serves as an expert trekking guide for the Thirunelly forest department. He expertly navigates the misty Brahmagiri mountain ranges despite his old age. Widely known and respected as the 'Grandfather of Brahmagiri' by tourists and locals.